മലയാളത്തിന്റെ സ്വന്തം താരമായ മോഹന്‍ലാലിന്റെയും സുചിത്രയുടെയും 30ാമത് വിവാഹ വാര്‍ഷിക ദിനമായിരുന്നു കഴിഞ്ഞുപോയത്. താരരാജാവിനും പത്‌നിക്കും ആശംസ നേര്‍ന്ന് സിനിമാപ്രവര്‍ത്തകരുള്‍പ്പടെ നിരവധി പേരാണ് രംഗത്തെത്തിയത്. ട്വിറ്ററിലും ഫേസ്ബുക്കിലുമെല്ലാം നിറഞ്ഞുനിന്നത് മോഹന്‍ലാലും കുടുംബവുമായിരുന്നു. ഇവരുടെ കല്യാണത്തിന് മുന്‍പുള്ള പ്രണയവും വിവാഹത്തിന് ശേഷമുള്ള രസകരമായ സംഭവങ്ങളുമൊക്കെ പലരും ഓര്‍ത്തെടുത്തു.
#Mohanlal #Shampagne